തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

About Temple

templ
VAMANAMOORTHY temples are rare in Kerala as well as in other parts of the country. Mithranandapuram Sree Vamanamoorthy Temple is one of such temples in Kerala. LORD MAHAVISHNU in HIS fifth Avathara Roopa as VAMANA is the principal deity here. This is a very old temple. According to the legends, the idol worshipped here is more than 1500 years old. This age is calculated on the basis of the Malayalam recital “Ayathu Sivalokam” depicted in the nearby Arattupuzha temple where the famous Arattupuzha pooram called DEVA MELA is celebrated.

പരശുരാമനാൽ സൃഷ്ട്ടിക്കപെട്ട ആധ്യാത്മിക കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ തൃശ്ശിവപേരൂരിൽ നിന്നും 1 0 കി . മി . തെക്കുമാറി ക്ഷേത്രങ്ങളുടെയും പൂരങ്ങളുടെയും ആസ്ഥാനമായ പെരുവനം ഗ്രാമം സ്ഥിതി ചെയുന്നു. ഈ ഗ്രാമത്തിൽ തൃശൂർ – ഇരിഞ്ഞാലക്കുട , തൃപ്രയാർ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകളുടെ സംഗമമായ പെരുമ്പിള്ളിശ്ശേരി ജംഗ്ഷനിൽ നിന്ന് ഏകദേശം 1 / 2 കി.മി. പടിഞ്ഞാട്ടുമാറി വേദമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ സ്ഥലത്ത് ഭക്തജനങ്ങൾക്ക് സർവ ഐശ്വര്യങ്ങളും ചൊരിഞ്ഞു കൊണ്ട് “മിത്രാനന്ദപുരം ശ്രീ വാമനമൂര്ത്തി ക്ഷേത്രം ” സ്ഥിതി ചെയ്യുന്നു.

ഭാരതത്തിൽ തന്നെ അത്യപൂർവമായ വാമനമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന 10 ക്ഷേത്രങ്ങളിൽ ഒന്നായ ഈ പുണ്യക്ഷേത്രത്തിൽ പ്രതിക്ഷ്ഠ മഹാവിഷ്ണുവിന്റെതാണെങ്കിലും വാമനമൂർത്തി അവതാരമായി ആരാധിച്ചുപോരുന്നു. ഈ ക്ഷേത്രത്തിന്റെ പഴക്കം ജ്യോതിഷികൾക്കും ചരിത്രാന്വേഷികൾക്കും മുന്നിൽ ഒരു സമസ്യയായി ഇപ്പോഴും നിലകൊള്ളുന്നു. പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായി അറിയപ്പെടുന്ന ഈ പുണ്യസങ്കേതം വിദ്യക്കും,മംഗല്യസൌഭാഗ്യത്തിനും , സന്താനസൌഭാഗ്യത്തിനും പ്രസിദ്ധമാണ്. പ്രധാന ദേവനു പുറമേ ഉപദേവന്മാരായ ഗണപതി, ഭഗവതി,ചുറ്റംബലത്തിനു പുറത്ത് സ്വാമിയാർ എന്നിവരുടെ പ്രതിക്ഷ്ഠകളും ഉണ്ട്.