തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

Bhoomipooja

These are the special vazhipadu of the temple. This is done in the memory of the three feet Bhoomi donated by KING MAHABALI to LORD VAMANA. This vazhipadu is offered for solving problems in connection with purchase and sales of landed properties and any other problems connected with the land.

ഭൂമിദാനം, ഭൂമിപൂജ എന്നീ വഴിപാടുകളും ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഭഗവാൻ മൂന്നടി ഭൂമി ദാനമായി ചോദിക്കുകയും ബലി അതു സന്തോഷപൂർവം ഭഗവാന് സമർപ്പിക്കാനൊരുങ്ങുകയും ചെയ്തു.ഈ സങ്കല്പ്പമാണ് ഭൂമിദാനത്തിനുള്ളത്. ഭക്ത്യാദരപൂർവ്വം ഭൂമി സമർപ്പിക്കൽ തന്നെയാണ് ഇവിടെ നടക്കുന്നത്. ക്ഷേത്രത്തിൽ നിന്നും തരുന്ന മണ്ണ് ഭഗവാൻറെ നടക്കൽ സമർപ്പി ക്കുകയും ഭൂമിപൂജ നടത്തുകയും ചെയ്‌താൽ ഭൂമി സംബന്ധമായ എല്ലാ വിഷമങ്ങളും മാറിക്കിട്ടുമെന്നുമാണ് വിശ്വാസം. ഭൂമി സംബന്ധമായ വാക് തർക്കങ്ങൾ, ഭൂമി വിലക്കാനും വാങ്ങാനും തടസങ്ങൾ അനുഭവിക്കപെടുക, മറ്റു ദോഷങ്ങൾ എന്നിവക്ക് ഈ വഴിപാടുകൾ ചെയ്ത് പ്രാർത്ഥി ച്ചാൽ പ്രസ്തുത ദോഷങ്ങൾ നീങ്ങുമെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.ഭൂമിദാനം , ഭൂമിപൂജ എന്നിവ നടത്തി തടസങ്ങൾ നീങ്ങി ഒരു ദിവസത്തെ തിരുവോണ ഊട്ട് വഴിപാട് നടത്തിയവർ ധാരാളം.