വാമനമൂർത്തി ക്ക് ഇഷ്ടപെട്ട വഴിപാടുകളിൽ ഒന്നാണ് നാമജപം. ദുഃഖങ്ങളെല്ലാം പൂർവജന്മകൃതമായ പാപത്തിൽനിന്ന് ഉടലെ ടുക്കുന്നതാണെന്നും ഏതു ദുഃഖത്തെയും അതിജീവിക്കാനുള്ള ഏക മരുന്ന് ഭഗവത് സേവയും നിത്യേനയുള്ള നാമസങ്കീർത്തനവുമാണെന്നും വില്വമംഗലം സാമിയാർ കൂറൂരമ്മയെ ഉപദേശിച്ചിരുന്നു. ക്ഷേത്രസങ്കേതത്തിൽ നാമജപം നടത്തിയാൽ സർവപാപങ്ങളും പരിഹൃതമാകുമെന്നു വിശ്വസിക്കുന്നു. എല്ലാ വ്യാഴാഴ്ചകളിലും , തിരുവോണനാളുകളിലും, മണ്ഡലകാലം മുഴുവനും എല്ലാ മലയാള മാസം ഒന്നാം തിയതിയും നാമജപം മുടങ്ങാതെ നടത്തുന്നുണ്ട്. മാത്രമല്ല എല്ലാ വർഷവും മേട മാസത്തിലെ അത്തം നാളിൽ പ്രതിഷ്ഠദിനം , സപ്താഹവായന , അന്നദാനം എന്നിവയോടുകൂടി ഗംഭീരമായി ആഘോഷിച്ചു വരുന്നു.