തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

Nakshtravana Kshethram

As we know that all the 27 stars are linked with trees and related to Devathas. The details are available in Panchangas. Worshiping of natural beings is the tradition of Sanatana Dharma. People used to perform poojas to the concerned Devathas and do pradakshinas around the trees connected with their stars. Temple has made arrangements to perform poojas in each star. The devotees believe that they get immunity from all fears, mental retardation, accidents, early death etc. by worshipping Trees.

 

Nakshathra  Name  in Hindi / Malayalam Nakshathra Trees Nakshathra Devatha
Aswini / Aswathi Kanjiram AswaniDevathas
Bharni / Bharani Nelli Yama ( Kala )
Krithika / Karthika Athi Lord Agni
Rohini Njaval Loard Brahma
Mrigashiras / Makayiram Karingali Chandra ( Moon )
Ardra /  Thiruvathira Kari Lord Siva
Punarvasu / Punartham Mula Adithi
Pushyami / Pooyam Arayal Brihaspathy
Ashlesha / Ayilyam Nakam Nagas ( Snakes )
Magha / Makam Peral Pithrikal ( Pitris )
Poorva / Pooram Plasu Aryamavu
Uttara / Utharam Ithi Bhagan / Bhaga
Hastha / Atham Ambazham Adithya ( Sun )
Chitra / Chithira Koovalam Thristavu
Swathi / Chothi Maruthu Vayudeva
Vishakha / Visakham Vayyankathavu Indragni
Anuradha / Anizham Elanji Mithran
Jyeshta / Thrikketta Vetti Lord Idra
Moola / Moolam Vayanam Niryathi
Poorva Shada / Pooradam Vanji Jalam (water )
Uthra Shada / Uthradam Plavu Viswa Devathas( vishvedevas )
Shravan / Thiruvonam Erukkau Lord Vishnu
Dhanishta / Avittam Vahni Vasukkal
Shathabhisha / Chathayam Kadambu Lord Varuna
Poorvabhisha / Purorutathi Thenmavu Aja Ekapad
Uthrabhadra / Uthrattathi Karimpana Ahirbudhnya( Ahirbhudini )
Revathi Eluppa / Irippa Pushavu ( Pusha )

നക്ഷത്രവൃക്ഷക്ഷേത്രം

ജ്യോതിഷത്തിൽ ഓരോ നക്ഷത്രത്തേയും ഓരോ ജീവിയുമായി എന്നതുപോലെ ഓരോ മരവുമായും ബന്ധപെടുത്തിയിട്ടുണ്ട്. പുരാതന ഭാരതത്തിൽ മനുഷ്യന് പുറമെയുള്ള ജന്തുജാലങ്ങൽക്കും മരങ്ങൾക്കും നല്കിയിരുന്ന സ്ഥാനം ഇതിൽ നിന്നും മനസ്സിലാക്കാം.ഓരോ നക്ഷത്രക്കാരനും അതുമായി ബന്ധപ്പെട്ട വൃക്ഷത്തെ സംരക്ഷിക്കണമെന്നും ആരാധിക്കണമെന്നുമാണ് ജ്യോതിഷം അനുശാസിക്കുന്നത്.ദിവസവും അവരവരുടെ മരത്തെ പ്രദക്ഷിണം ചെയ്യുന്നതും നമസ്കരിക്കുന്നതും ണ്ട പൂജാകർമങ്ങൾ ചെയ്യുന്നതും നല്ലതാണ്. പ്രകൃതിയിലെ എന്തിനെയും ആരാധിക്കുകയെന്ന ഭാരതീയ തത്വമാണ് ഇതിനു പിന്നിൽ.

അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന വൃക്ഷത്തെ ഛെദിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതെ വേണ്ടപോലെ രക്ഷചെയ്തു വളര്ത്തുകയും അതാതു ദേവതകളെ ദിവസവും ഭക്തിയോടെ പൂജിക്കുകയും ചെയ്‌താൽ ആയുസ്സും സമ്പത്തും ഐശ്വര്യങ്ങളും വർദ്ധിപ്പാനിടവരുന്നതുമാകുന്നു.


മിത്രാനന്ദപുരം വാമനമൂര്ത്തി ക്ഷേത്രത്തിൽ എല്ലാ ഭക്തജനങ്ങൾക്കും വേണ്ടി നക്ഷത്രവൃക്ഷങ്ങളെ ആരാധിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ഭക്തജനങ്ങൾക്കും ഈ നക്ഷത്രവൃക്ഷ ക്ഷേത്രത്തിൽ വന്നു ദർശനം നടത്തുന്നതിനും ആരാധന നടത്തുന്നതിനും സൌകര്യമുണ്ട് ഓരോ നാളിലും അതാതു വൃക്ഷത്തിനും ദേവതക്കും പൂജകൾ നടത്തുന്നതാണ്. ജാതക സംബന്ധമായ എല്ലാ ദോഷങ്ങൾക്കും പരിഹാരമാണ് ഈ പൂജ.
നക്ഷത്രവൃക്ഷത്തെ സംരക്ഷിക്കുകയും ആരാധിക്കുകയും നക്ഷത്രദേവതെയെ പൂജിക്കുകയും ചെയ്‌താൽ താഴെ കൊടുത്തിരിക്കുന്ന ഫലപ്രാപ്തി ഉണ്ടാകുമെന്ന് ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്നു

മാരകമായ രോഗങ്ങളിൽ നിന്നും മുക്തി

വാഹന അപകടങ്ങൾ അകാല മൃത്യു എന്നിവയിൽ നിന്നും രക്ഷ

ബുദ്ധിവികാസം, പഠിപ്പിൽ ഉന്നത വിജയം കൈവരിക്കൽ .

സന്തതി, സമ്പത്ത് എന്നിവ ലഭിക്കുന്നതിന് .

മനോരോഗങ്ങൾ, ബുദ്ധിഭ്രമം എന്നിവയില നിന്നും മോചനം

ഓരോ നക്ഷത്രവുമായി ബന്ധപെട്ട വൃക്ഷവും ദേവതയും താഴെ കൊടുത്തിരിക്കുന്നു
നക്ഷത്രം—————-വൃക്ഷം————–ദേവത
അശ്വതി—————-കാഞ്ഞിരം———–അശ്വിനിദേവകൾ
ഭരണി——————നെല്ലി—————-യമൻ
കാർത്തിക————–അത്തി————–അഗ്നി
രോഹിണി————–ഞാവൽ————-ബ്രഹ്മാവ്‌
മകീരം—————–കരിങ്ങാലി———–ചന്ദ്രൻ
തിരുവാതിര————കരിമരം————-ശിവൻ
പുണർതം—————മുള—————–അദിതി
പൂയം——————അരയാൽ————ബൃഹസ്പതി
ആയില്യം—————നാകം—————സർപ്പങ്ങൾ
മകം——————-പേരാൽ————–പിതൃക്കൾ
പൂരം——————പ്ലാശ് —————ആര്യമാവ്
ഉത്രം——————ഇത്തി————— ഭഗൻ
അത്തം—————-അമ്പഴം————– ആദിത്യൻ
ചിത്തിര—————കൂവളം————- ത്വഷ്ട്രാ വ്വ്
ചോതി—————-നീർമരുത്————-വായു
വിശാഖം————–വയ്യങ്കതവ് ———–ഇന്ദ്രാഗ്നി
അനിഴം—————ഇലഞ്ഞി————- മിത്രൻ
തൃക്കേട്ട—————വെട്ടി—————- ഇന്ദ്രൻ
മൂലം—————–വയനം————– നിരൃതി
പൂരാടം————–വഞ്ഞി————— ജലം
ഉത്രാടം—————പ്ലാവ് —————-വിശ്വദേവതകൾ
തിരുവോണം———-എരിക്ക്————–വിഷ്ണു
അവിട്ടം—————വഹ്നി————— വസുക്കൾ
ചതയം—————കടമ്പ് ————വരുണൻ
പൂരോരുട്ടാതി———തേന്മാവ് ————അജൈകപാത്
ഉത്രട്ടാതി————–കരിമ്പന ————അഹിർബുധ്നി
രേവതി—————ഇരിപ്പ ————പുഷാവ്