തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

Othu Kottu

The main festival of the temple is Sampoorna Yajurveda Yajna or Othu Kottu. Yajurveda Samhitha recital is one of the special prayers offered in the temple. OTHU means Veda and Kottu means recitals. The whole text of Yajurveda is being recited once in every three years by Yajurveda Scholars from various parts of Kerala. The Yajna is conducted by 10 Namboodiri families of the locality with co-operation of devotees. The ten Namboodiri families authorized to conduct the othukottu are:

1.Alakkattu Mana
2.Pattachomarayath Mana
3.Akkarachittur Mana
4.Kizhillath Mana
5.Vellamparambu Mana
6.Ayiril mana
7.Kannamangalath Mana
8.Cheruvathur Mana
9.Kirangattu Mana
10.Edappalath Mana

These families joined together and formed a committee called “OTHUKOTTU COMMITTEE” and this committee conducts the othukottu festival once in three years under the leadership of one among them.

Veda Alapana is considered as the most liked worship of the deity. Pure Ghee is kept near the reciting stage with KOORCHA immersed in it for the whole days of recitation, say, two to three months. It is believed that the ghee gets energized by the Veda Manthras and become very devine. The ghee becomes more medicated and hence is believed to be good for Mangalyam, Santhanam, Vidya etc. Lot of devotees used to offer ghee for the purpose, during the function.

Last othukottu festival was conducted in 2015 July-October and the next othukottu will be in 2018 August 15 – October 30

ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്ത്തി പ്രതിക്ഷ്ഠ. ഓത്തുകൊട്ട് ഒഴിച്ച് മറ്റൊരു ആഘോഷവും ക്ഷേത്രത്തിൽ പതിവില്ല . ക്ഷേത്രത്തിലെ നിത്യപൂജ സമയത്ത് മണി കൊട്ടാറുപോലുമില്ല . ഒരു വിദ്യാർത്ഥിക്ക് തന്റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ശ്രധ്ധയോ ആകർഷണമോ വരരുത്‌ എന്നതാകം ഇതിനു പിന്നിലെ തത്വം . അത്രകണ്ട് വിദ്യാസ്വരൂപനായ ദേവന്റ അനുഗ്രഹം വിദ്യാവിജയങ്ങൾക്ക് പ്രധാനമാണ്. അനാദികാലം മുതൽ ഈ ദേവനെ ആരാധിച്ചിരുന്നത് വേദാലാപനം വഴിയാണ്. യജുർവേദം കൊണ്ട് ഓത്തുകൊട്ട്, പഞ്ചമികൊട്ട് , എന്നിവയും ഋഗ്വേദം, സാമവേദം, എന്നിവയാൽ മുറജപവും നടത്തിയിരുന്നു. ഇപ്പോൾ ഓത്തുകൊട്ട് അഥവാ സമ്പൂർണ യജുർവേദ യജ്ഞം എന്നാ മഹാ യജ്ഞം മൂന്നുവര്ഷം കൂടുമ്പോൾ ഈ ക്ഷേത്രത്തിൽ നടന്നുവരുന്നു. (അടുത്ത ഓത്തുകൊട്ട് 2018 ആഗസ്റ്റ്‌ 15 മുതല്‍ ഒക്ടോബര്‍ 30 വരെനടക്കുന്നു.) 

കേരളത്തിലെന്നല്ല ഭാരതത്തിൽതന്നെ അപൂർവമായി നടത്തുന്ന ഈ മഹായജ്ഞം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.കര്ക്കിടകം മുതൽ കന്നിമാസം വരെ നീണ്ടു നിൽക്കുന്ന ഈ യജ്ഞത്തിൽ കേരളത്തിലെ പ്രശസ്ത യജുർവേദ പണ്ഡിതന്മാർ പങ്കെടുക്കുക്കാറുണ്ട്. വേദമന്ത്രങ്ങൾ കേട്ട് ശ്രേഷ്ഠമായ ഔഷധഗുണമുണ്ടെന്നു കരുതുന്ന ഓത്തുകേട്ട നെയ്യ് സേവിക്കുന്നത് സന്താനസൌഭാഗ്യത്തിനും മംഗല്യസൌഭാഗ്യത്തിനും വിദ്യക്കും ഉത്തമമാണ്. ഓത്തുകേട്ട നെയ്യ് കഴിച്ച് ഫലം നേടിയ ഭക്തന്മാർ നിരവധി പേരാണ്.

കൂടാതെ ഭക്തജനങ്ങൾക്ക് സന്താനസൌഭാഗ്യത്തിനും മംഗല്യസൌഭാഗ്യത്തിനും വേദാലാപനം വഴിപാടായി നടത്താവുന്നതാണ്. ഈ വഴിപാടു നടത്തുന്നവർക്ക് പ്രസാദമായി നെയ്യ് ലഭിക്കുന്നതാണ് ഈ നെയ്യ് സേവിക്കുന്നത് സന്താനസൌഭാഗ്യത്തിനും മംഗല്യസൌഭാഗ്യത്തിനും ഉത്തമമാണ്.